ദുബൈ: ഒരു മത്സരത്തിലൂടെ സന്ദർശകർക്ക് സൗജന്യ ടിക്കറ്റുകൾ നൽകി ആറാം സീസൺ ഗംഭീരമായി അവസാനിപ്പിക്കാൻ തയാറെടുത്ത് ദുബൈ സഫാരി പാർക്ക്. വേനൽ കടുക്കുന്നത് മുൻനിർത്തി ജൂൺ 1ന് സഫാരി പാർക്കിന്റെ വാതിലുകൾ അടയ്ക്കുന്നതിന് മുൻപായാണ് മൃഗങ്ങളെക്കുറിച്ചുള്ള ഹൃദയ സ്പർശിയായ ഓർമകൾ പങ്കിടാൻ പാർക്ക് അതിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ ക്ഷണിക്കുന്നത്.
ഈ മത്സരത്തിൽ പങ്കെടുക്കാൻ മൃഗങ്ങളെക്കുറിച്ചുള്ള ഒരു ഓർമ നേരിട്ടുള്ള സന്ദേശമായി അയച്ച് ദുബൈ സഫാരി പാർക്കിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് മറുപടി നൽകു. അപ്പോൾ ലഭിക്കുന്ന ടിക്കറ്റുമായി പാർക്കിൽ സൗജന്യമായി പ്രവേശിക്കാനാകും.വിജയികൾക്ക് വന്യജീവികളുടെ അത്ഭുതം ഒരിക്കൽ കൂടി ആസ്വദിക്കാനോ, ആറാം സീസൺ അവസാനിക്കുന്നതിന് മുൻപ് ആദ്യമായി ആ അനുഭവം ആസ്വദിക്കാനോ സാധിക്കും. ഏറ്റവും വികാര ഭരിതമായ ചില കഥകൾ ദുബൈ സഫാരി പാർക്കിന്റെ ചാനലുകളിൽ പ്രദർശിപ്പിക്കും. അവയുടെ ക്രെഡിറ്റുകൾ ഉടമകൾക്ക് തന്നെ നൽകുന്നതാണ്.
എയർ കണ്ടിഷൻ ചെയ്ത പാർക്കിൽ
മെയ് മാസത്തിലുടനീളം അനുഭവങ്ങൾ ആസ്വദിക്കാം. ദുബൈയിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് സഫാരി പാർക്ക്. ഏഴിലധികം ഇൻഡോർ മൃഗ പ്രദർശനങ്ങളുണ്ടിവിടെ. സിംഹങ്ങൾ, കഴുതപ്പുലികൾ, ഉരഗങ്ങളുടെ വീട്, ചിമ്പാൻസികളുടെ വീട്, ഗൊറില്ല വീട്, ഹിപ്പോ അക്വേറിയം, പിഗ്മി ഹിപ്പോ അക്വേറിയം എന്നിവയെക്കുറിച്ച് സന്ദർശിക്കുന്നതും പഠിക്കുന്നതും ഉൾപ്പെടെ പര്യവേക്ഷണം ചെയ്യാൻ ധാരാളം കാര്യങ്ങളുണ്ട്.അതിഥികൾക്ക് പൂർണമായും ഇൻഡോർ, എയർ കണ്ടീഷൻ ചെയ്ത സ്പോട്ടുകളിലെത്തി മൃഗങ്ങളെ അടുത്ത് നിന്ന് കാണാം, ആസ്വദിക്കാം. തണൽ ഇടങ്ങളും മിത ശീതോഷ്ണ അന്തരീക്ഷത്തിൽ വിവിധ സൗകര്യങ്ങളും പാർക്കിലെ സന്ദർശനത്തെ സുഖകരമാക്കുന്നു.ആറ് സോണുകളിലൂടെ എയർ കണ്ടീഷൻ ചെയ്ത ഷട്ടിൽ ട്രെയിനുകൾ സഞ്ചരിക്കുന്നതിനാൽ പാർക്കിലൂടെയുള്ള യാത്ര ആസ്വാദ്യകരമാണ്. ഈ സീസൺ തീരും വരെ എല്ലാ ടിക്കറ്റുകളിലും ഷട്ടിൽ ട്രെയിനുകളിലേക്കുള്ള പ്രവേശനം ഉൾപ്പെടുത്തിയിട്ടുണ്ട്.ഇവിടെ സംവിധാനിച്ച എക്സ്പ്ലോറർ സഫാരി ടൂർ അതിഥികളെ എ.സി ചെയ്ത ഡ്രൈവ്-ത്രൂ ടൂറുകളിലേക്ക് കൊണ്ടുപോകുന്നു. ‘കാടൻ ഫീലിങ്ങോ’ടെയുള്ള മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ നേരിട്ട് കാണാം. മൃഗങ്ങളുടെ സ്വാഭാവിക പെരുമാറ്റങ്ങൾ നിരീക്ഷിക്കാം.ഇനി പണം കൊടുത്ത് ടിക്കറ്റ് വാങ്ങിയും സന്ദർശകർക്ക് പാർക്കിലെത്താം. വെബ്സൈറ്റ്: dubaisafari.ae