ഡകർ: സെനഗലിലെ യുഎഇ അംബാസിഡർ സുൽത്താൻ അലി അൽ ഹറാബി സെനഗൽ നാഷണൽ അസംബ്ലി സ്പീക്കറായ മുസ്തഫ നിയസ്സേയുമമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചും, വിവിധ മേഖലകളിലെ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. നാഷണൽ അസംബ്ലിയുടെ ആസ്ഥാനത്തുവെച്ചയിരുന്നു കൂടികാഴ്ച.
സെനഗലിൽ നിന്നും തന്റെ രാജ്യത്തെ പ്രതിനിധികരിക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അൽ ഹറാബി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം തലാപര്യം പ്രകടിപ്പിച്ചു. ഗൾഫ്, അറബ് ലോകത്തെ ഒരു പ്രധാന പങ്കാളിയും സഖ്യകക്ഷിയും എന്ന നിലയിൽ സെനഗലിന്റെ വിദേശനയത്തിൽ യുഎഇ യുടെ പ്രാധാന്യം ഊന്നിപറഞ്ഞുകൊണ്ട് യുഎഇ-സെനഗൽ ബന്ധത്തെ നിയാസ് പ്രശംസിച്ചു.
സെനഗലിലെ യുഎഇ അംബാസിഡറായി പുതുതായി നിയമിതനായ ഹറാബിക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്യ്തു.