യു.എ.ഇ.: വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാതെ യുള്ള ചിത്രമെടുക്കുന്നവർക്കെതിരെ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ഈടാക്കാവുന്ന കർശനനടപടിയുമായി യു.എ.ഇ. ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ.
വ്യക്തികളുടെ സ്വകാര്യതയിലേക്ക് ക്യാമറ കണ്ണുമായ് ചെല്ലുന്നതും സോഷ്യൽ മീഡിയ വഴി അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നതുമായ നിയമലംഘനത്തിന് താക്കീതുമായാണ് യു.എ.ഇ. ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ വീഡിയോ ദൃശ്യങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
സ്വകാര്യതയ്ക്ക് ഹാനികരമാവുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളോ മറ്റേതെങ്കിലും സാങ്കേതിക മാധ്യമങ്ങളോ ഉപയോഗിക്കുന്നവർക്ക് ചുരുങ്ങിയത് ആറുമാസം തടവും ഒന്നര ലക്ഷം ദിർഹം പിഴയും കൂടിയാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയായി ചുമത്തുന്നതാണ്.
വീഡിയോ ചിത്രീകരണങ്ങളും ഓഡിയോ ക്ലിപ്പുകളും പരസ്യപ്പെടുത്തുക എന്നിവ കുറ്റകൃത്യമായി കണ്ട് ശിക്ഷ ലഭിക്കാവുന്നതാണ്.