അബുദാബി: യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യ വിഭവങ്ങൾ ഒക്ടോബർ 21 മുതൽ നവംബർ 10 വരെ നടക്കുന്ന മേളയിൽ അവതരിപ്പിക്കും. 25 രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ മേളയിൽ ലഭ്യമാക്കുക. മാസ്റ്റർ ഹോം ഷെഫ് എന്ന പേരിൽ ഓൺലൈനായി പാചക മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ദുബായ്, ഡയറക്ടർ ജെയിംസ് വർഗീസ്, ദുബായ് റീജിയണൽ ഡയറക്ടർ കെ.പി.തമ്പാൻ എന്നിവരുടെ സാന്നിധ്യത്തിൽ റേഡിയോ അവതാരക നൈല ഉഷ മേള ഉദ്ഘാടനം ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തികൊണ്ടുള്ള വേറിട്ട പരിപാടികളാണ് മേളയുടെ ഭാഗമായി നടക്കുക വ്യത്യസ്ത രുചികൾ ഒരു കുടക്കീഴിലെത്തിക്കുക എന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്നവർക്കായി മാസ്റ്റർ ഹോം ഷെഫ്, കുട്ടികൾക്കായി ലിറ്റിൽ ഹോം ഷെഫ് എന്നീ മത്സരങ്ങളും ഓൺലൈനായി സംഘടിപ്പിക്കുണ്ട്. രണ്ടു വിഭാഗത്തിലും വിജയികളാവുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 ദിർഹം വീതമാണ് സമ്മാനം.