ദുബായ് റൺ ചലഞ്ച് ഈമാസം 24ന് ഞായറാഴ്ച്ച നടക്കും .ഇതിന്റെ ഭാഗമായി 24ന് നാല് റോഡുകൾ താത്കാലികമായി അടയ്ക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് റോഡുകൾ അടച്ചിടുക. ഈ കാലയളവിൽ വാഹനമോടിക്കുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ ബദൽ വഴികൾ നിർദേശിച്ചു.
∙ ദുബായ് റൺ ചലഞ്ച് നടക്കുമ്പോൾ അടച്ചിടുന്ന പാതകൾ
1. ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡ്.
2. ഷെയ്ഖ് സായിദ് റോഡിനും അൽ ബൂർസ സ്ട്രീറ്റിനും ഇടയിലുള്ള അൽ സുക്കൂക്ക് സ്ട്രീറ്റ്.
3. ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്.
4. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊള് വാർഡിൽ നിന്നുള്ള വൺവേ
∙ ബദൽ വഴികൾ ഏതൊക്കെ?
1. ഫിനാൻഷ്യൽ സെൻ്റർ റോഡ് (മുകളിലെ നില)
2. സബീൽ പാലസ് ്്രീറ്റ്
3. ൽ മുസ്തഖ്ബാൽ റോഡ്
4. അൽ വാസൽ റോഡ്
5. അൽ ഖൈൽ റോഡ്
6. അൽ ബദാ സ്ട്രീറ്റ്
താമസക്കാരോടും സന്ദർശകരോടും അവരുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാനും കാലതാമസം ഒഴിവാക്കാൻ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ആർടിഎ നിർദേശിച്ചിട്ടുണ്ട്.