ദുബായ്: ദുബായിലെ സൈക്കിൾ, ഈ-സ്കൂട്ടർ ട്രാക്കുകളുടെ പരിപാലനത്തിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുതിയ സ്മാർട്ട് അസെസ്മെന്റ് സിസ്റ്റം അവതരിപ്പിച്ചു.ഇലക്ട്രിക് സൈക്കിളിൽ ഘടിപ്പിച്ച ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് ട്രാക്കുകളുടെ അവസ്ഥ വിലയിരുത്തുന്നതാണ് പുതിയ സാങ്കേതികവിദ്യ. നിലവിലെ സൈക്കിൾ സ്‌കൂട്ടർ യാത്ര തടസപ്പെടുത്താതെ തന്നെ 120 കിലോമീറ്റർ ദൂരം നാലുമണിക്കൂറിനകം പരിശോധിക്കാൻ ഈ സിസ്റ്റത്തിനാകും. ഇത് പരമ്പരാഗത രീതികളേക്കാൾ 98% കാര്യക്ഷമമാണെന്നും ആർ.ടി.എ അറിയിച്ചു.ദുബായുടെ സസ്റ്റെയിനബിൾ മൊബിലിറ്റി വിഷൻ 2030 ന്റെ ഭാഗമായി നടത്തുന്ന ഈ ശ്രമം സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കും.