നമ്മുക്ക് ചുറ്റും ചില മനുഷ്യരെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..എന്നും എന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടേയിരിക്കും അവർ..സദാ പ്രസന്നതയോടെയായിരിക്കും… അത്തരക്കാരെ കണ്ടാൽ തോന്നും അവർ എത്ര ആരോഗ്യവാൻമാരാണെന്ന് തോന്നിപ്പോകും അല്ലേ? അത് അൽപ്പം പ്രായംചെന്നവരാണെങ്കിലോ, പിന്നെ അവരോടുള്ള നോട്ടം ഒരുതരം അസൂയ നിറഞ്ഞതായിരിക്കും… ഈ പ്രായത്തിലും ഇത്ര ചുറുചുറുക്കോ എന്ന അസൂയ…
രോഗങ്ങളെയൊക്കെ പ്രതിരോധിച്ച് ആരോഗ്യവാനായി യുവത്വത്തിലേക്കുള്ള യാത്രയിലെ മികച്ച കൂട്ടായ് കണക്കാക്കാവുന്ന ഒന്നാണ് ചുറുചുറുക്കോടെയുള്ള ജീവിതരീതി…
പൊതുവെ ഒന്നിനോടും താൽപ്പര്യം പ്രകടിപ്പിക്കാത്ത പ്രകൃതിയാണ് ആധുനിക മനുഷ്യരിൽ കൂടുതലും… എല്ലാം ചെയ്യണമെന്നുണ്ടെങ്കിൽ ഒന്നും നേരാംവണ്ണം ചെയ്യുകയുമില്ല.. ഒരു തരം മടി തന്നെ.. മറ്റുള്ളവരെ കണ്ടാൽ അത്പോലെ അനുകരിക്കാനായ് എല്ലാം തുടങ്ങിവെക്കുമെങ്കിലും കുറച്ച് നാൾ കഴിഞ്ഞുനോക്കിയാൽ വെറുമൊരു ഓർമ്മ മാത്രമായി പോയികഴിഞ്ഞിരിക്കും ഒക്കെയും…
ചുറുചുറുക്കോടെയുള്ളവർ ആകർഷകമായ വ്യക്തിത്വം മാത്രമല്ല, പലതരം രോഗങ്ങൾക്ക് അവർ ശത്രുതയിലുമായിരിക്കും.. ചുറുചുറുക്കോടെ ഇരിക്കുന്നവരിൽ ഹൃദയരോഗങ്ങൾ, തലച്ചോറിന്റെ പ്രവർത്തനങ്ങൾ,വിവിധ വേദനകൾ, ഓർമ്മ കുറവ്,പ്രമേഹം, തുടങ്ങി വിഷാദവും പിരിമുറുക്കവും വരെ പ്രതിരോധിക്കാനുള്ള ശേഷി ഉള്ളതായാണ് പഠനങ്ങൾ പറയുന്നത്..
ചുറുചുറുക്കോടെ ഇരിക്കാൻ താൽപ്പര്യമില്ലാത്തവരായ് ആരും കാണില്ല… അപ്പോൾ അത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കിയാലോ…
*ആദ്യമായി അമിതാഹാര രീതികളോട് പറയാം ഗുഡ്ബൈ…അമിതാഹാരം പൊണ്ണത്തടി യിലേക്ക് കൊണ്ടു ടെത്തിക്കുന്നു.. അത് പിന്നെ മടിയിലേക്കും ഉണർവില്ലായ് യിലേക്കും…ശരീരത്തിനാവശ്യമായ ആഹാരരീതി നടപ്പിലാക്കുക…
*ഓരോ ചലനവും ചുവടുവെയ്പ്പും ചുറുചുറുക്കോടെ ഇരിക്കാൻ സഹായിക്കും. ശരീരമനങ്ങാൻ കിട്ടുന്ന ഒരു സാഹചര്യവും കളയാതിരിക്കുക..
*സമയത്തെ വെറുതെ ഇരുന്ന് കൊല്ലുന്നവരാണ് നമ്മളിൽ അധികം പേരും.. പുതുതായ് എന്തെങ്കിലും അറിയാനോ പഠിക്കാനോ ശ്രമിച്ചുകൊണ്ടേയിരിക്കുക… തലച്ചോറിനെ സദാഉണർത്തിയിരിക്കുക…അത് ഓർമ്മക്കുറവിനെ വരെ നിയന്ത്രിക്കുന്നതാണ്..
*ജീവിതത്തിന്റെ നല്ലൊരു ഭാഗം ജോലിക്കായാണ് നാം നീക്കിയിരിക്കുന്നത്.. അത് കൊണ്ട് തന്നെ ജോലിയിൽ കഴിയുന്നത്ര ആനന്ദം കണ്ടെത്തുക, അല്ലെങ്കിൽ നമ്മുക്കിണങ്ങുന്ന ജോലിയിൽ പ്രവേശിക്കാൻ ശ്രദ്ധിക്കുക… എന്തും ആത്മാർത്ഥമായി ചെയ്യാൻ പരിശീലിക്കുക.. കാരണം കുറ്റബോധം നമ്മുടെ മനസ്സുകളെ വേഗത്തിൽ തളർത്തുകയും നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു..
ഓരോ ദിവസത്തെയും ശുഭപ്രതീക്ഷകളോടെ കാണുന്നവരിൽ ഒട്ടേറെ ശുഭകാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാണ് പഠനം പറയുന്നത്…
വെറുതെ ഇരിക്കാതെ ജീവിതത്തിൽ എന്തെങ്കിലും ആനന്ദം കണ്ടെത്താൻ ശ്രമിക്കുക.. വായിക്കുകയോ വളർത്തുമൃഗങ്ങളെ പരിപാലിക്കുകയോ പൂന്തോട്ടമൊരുക്കുകയോ കുട്ടികളൊപ്പം ചിലവഴിക്കുകയോ അങ്ങെനെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക…
ചുറുചുറുക്കോടെ ഇരിക്കാം എന്നും യുവത്വമായിരിക്കാം..