ദുബായ്: ന്യൂസ് വീക്കിന്റെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഹോസ്പിറ്റല്‍സ് 2025′ എന്ന ആഗോളതലത്തിലെ 350 ആശുപത്രികളുടെ പട്ടികയില്‍ യുഎഇയില്‍ നിന്നും ലോകത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളുടെ പട്ടികയില്‍ 14-ാം സ്ഥാനത്തെത്തിയ, ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ്, ശ്രദ്ധേയമായ ഓകുലാര്‍ പ്രോസ്‌തെസിസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട് 42 വയസ്സുളള രോഗിയുടെ ആരോഗ്യ നില വീണ്ടെടുത്തു. ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസിലെ മെഡിക്കല്‍ ടീമിനൊപ്പം, സ്‌പെഷ്യലിസ്റ്റ് ഒഫ്താല്‍മോളജി (ഓര്‍ബിറ്റ് ആന്‍ഡ് ഒക്യുലോപ്ലാസ്റ്റി) ഡോ. ഫൈസാന്‍ മെഹ്മൂദിന്റെ അസാധാരണമായ കഴിവും അര്‍പ്പണബോധവും ഈ കേസിന്റെ വിജയത്തിന് നിര്‍ണ്ണായക ഘടകമായി. മുന്ന് കൂട്ടികളുടെ സിംഗിള്‍ മദറായ കോംഗോയില്‍ നിന്നുമെത്തിയ കിറ്റ്സൗകൗ ടിയാന ഫ്രെഡി കാ്‍മെന് ഒരു വര്‍ഷത്തിലേറെയായി അവരുടെ ഇടതു കണ്ണിന് കാര്യമായി കാഴ്ചാ നഷ്ടം സംഭവിക്കുകയും രൂപമാറ്റമുണ്ടാവുകയും ചെയ്തിരുന്നു.
ഉദരശസ്ത്രക്രിയയ്ക്ക് വിധേയയായതിനെത്തുടര്‍ന്ന് കാര്‍മെന്റെ കാഴ്ചയ്ക്ക് കുറവുണ്ടായി. ഇത് സ്റ്റഫൈലോമയുടെ വികാസത്തിലേക്ക് നയിച്ചു. കണ്ണിന്റെയോ കോര്‍ണിയയുടെയോ കറുത്തഭാഗം നീണ്ട് കനംകുറഞ്ഞ് താഴെയുള്ള ടിഷ്യൂ വീങ്ങുന്ന അവസ്ഥയാണതിത്. സ്റ്റഫൈലോമകള്‍ സാധാരണയായി മുന്‍പുണ്ടായിരുന്ന നേത്രരോഗങ്ങള്‍, ട്രോമ, അല്ലെങ്കില്‍ ഡീജനറേറ്റീവ് നേത്രരോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കാര്‍മൈന്റെ കാര്യത്തില്‍, ഉദര ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇത് വികസിച്ചത്. ഈ സാഹചര്യത്തില്‍ ഇത് തികച്ചും അസാധാരണമായ കേസായി മാറി.
വിപുലമായ ഓണ്‍ലൈന്‍ ഗവേഷണത്തിന് ശേഷം, കാര്‍മെന്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസിലെ സ്‌പെഷ്യലൈസ്ഡ് ഒഫ്താല്‍മോളജി, ഒക്യുലോപ്ലാസ്റ്റി സേവനങ്ങളും പരിചരണത്തിനായി തിരഞ്ഞെടുത്തു. കണ്ണിന്റെ പ്രവര്‍ത്തനവും രൂപവും പുനഃസ്ഥാപിക്കുന്നതിന് സമഗ്രമായ ഒരു ചികിത്സാ പദ്ധതി നിര്‍ദ്ദേശിച്ച ഡോ. ഫൈസാന്‍ മെഹ്മൂദുമായി അവര്‍ കൂടിയാലോചനകള്‍ നടത്തി. ഈ ചികിത്സാ പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ കണ്ണിന്റെ കേടുപാടുകള്‍ സംഭവിച്ച ഒരു ഓര്‍ബിറ്റല്‍ ബോള്‍ ഇംപ്ലാന്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ഉള്‍പ്പെട്ടു. ഈ നിര്‍ണായക നടപടിക്രമം കണ്ണിന്റെ സ്വാഭാവിക രൂപം പുനഃസ്ഥാപിക്കാനും തുട്‍ന്നുള്ള പ്രോസ്‌തെറ്റിക് ഫി്റിംഗിന് സ്ഥിരത നൽകാനും ലക്ഷ്യമിടുന്നതായിരുന്നു.
ഏകദേശം രണ്ട് മാസത്തെ രോഗശാന്തി കാലയളവിന് ശേഷം, കാര്‍മെന്‍ ഇഷ്ടാനുസൃതമായി ഘടിപ്പിച്ച ഒരു കൃത്രിമ കണ്ണ് സ്വീകരിച്ചു. അവരുടെ രൂപഭംഗി വര്‍ദ്ധിപ്പിക്കാനും ദൃശ്യ പരിധി മെച്ചപ്പെടുത്താനും ഇത് സഹായിച്ചു. ഈ നടപടിക്രമം കാഴ്ച പുനഃസ്ഥാപിക്കുന്നതായില്ലെങ്കിലും, അത് അവരുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തി. ബെസ്‌പോക്ക് പ്രോസ്‌തെറ്റിക് അവരുടെ ശാരീരിക വശങ്ങളെ അഭിസംബോധന ചെയ്യുക മാത്രമല്ല, വൈകാരിക ക്ഷേമത്തിനും കാര്യമായ ഉത്തേജനം നല്‍കി.