ദുബായ് : ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഓർമ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമവും കൺവെൻഷനും സംഘടിപ്പിച്ചു . അൽ മാരിഫ് സ്കൂളിൽ വെച്ചു സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു . സ്വന്തം ഭവനങ്ങളിൽ നിന്ന് തയ്യാറാക്കിയ നോമ്പ് തുറ വിഭവങ്ങൾ പരസ്പരം പങ്ക് വെച്ച് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തി സംഘടിപ്പിച്ച പരിപാടി ഏറെ ഹൃദ്യമായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു . കെ വി സജീവൻ , പ്രദീപ് തോപ്പിൽ , സോണിയ ഷിനോയ് , കാവ്യ സനത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ലിംഗ സമത്വത്തിന്റെ ശാസ്ത്ര മാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും പു .ക .സ സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ പാർവ്വതി ദേവി മുഖ്യപ്രഭാഷണം നടത്തി . എല്ലാ മേഖലയിലും സ്ത്രീകൾ മുന്നോട്ട് വരണമെന്നും സ്ത്രീ മുന്നേറ്റം സാമൂഹിക പുരോഗതിക്ക് അനിവാര്യമാണെന്നും ആർ പാർവതി ദേവി അഭിപ്രായപ്പെട്ടു . സെൻട്രൽ സെക്രട്ടറി ജിജിത അനിൽകുമാർ അധ്യക്ഷത വഹിച്ചു . വനിതാ വേദി കൺവീനർ കാവ്യ സനത് സ്വാഗതം പറഞ്ഞ സെമിനാറിന് ജോയിന്റ് കൺവീനർ ജിസ്മി നന്ദി രേഖപ്പെടുത്തി