അബുദബി: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ നേതൃത്വത്തിൽ മറീന വില്ലേജിലെ അൽ അസ്ലഹ് ഹോട്ടലിൽ കുടുംബ സംഗമവും ഇഫ്‌താർ വിരുന്നും സംഘടിപ്പിച്ചു. അബുദാബി ഇന്ത്യൻ എംബസി കോൺസുലർ ബാലാജി രാമസ്വാമി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്‍റ് സമീർ കല്ലറ അധ്യക്ഷത വഹിച്ചു.ലുലു ഗ്രൂപ്പ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, കൊമേര പേ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി അജിത് ജോൺസൺ, ബുർജീൽ ഹോൾഡിങ്‌സ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ മാനേജർ എം. ഉണ്ണികൃഷ്ണൻ, എൽ എൽ എച് ഹോസ്പിറ്റൽ ബിസിനസ് ഡെവലപ്പ്മെന്‍റ് മാനേജർ നിർമ്മൽ ചിയ്യാരത്ത്, അഹല്യ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, ലുലു ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ സുധീർ കൊണ്ടേരി, ട്രാൻ ടെക്ക് എം ഡി റഫീഖ് കയനയിൽ, ഡെസേർട് റോസ് എം ഡി അൻഷാർ, അൽസാബി ഗ്രൂപ്പ് മീഡിയ മാനേജർ സിബി കടവിൽ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക നയതന്ത്ര മേഖലകളിലെ പ്രമുഖർ, ഇന്ത്യൻ മീഡിയ അംഗങ്ങളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.ജനറൽ സെക്രട്ടറി റാഷിദ് പൂമാടം സ്വഗതവും ട്രഷറർ ഷിജിന കണ്ണൻ ദാസ് നന്ദിയും പറഞ്ഞു.