ഷാർജ: അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂം ഏപ്രിൽ 27ന് ഷാർജയിലെ സഫാരി മാളിൽ പ്രവർത്തനം തുടങ്ങും. ഇതിന്റെ ഭാഗമായി 2025ലേയ്ക്ക് മാത്രമായുള്ള 500 കിലോയിലധികം സ്വർണ്ണത്തിന്റെ പുതിയ ഡിസൈനുകൾ അറക്കൽ അവതരിപ്പിക്കും. ആകർഷണീയവും വിശേഷാവസരങ്ങൾക്ക് അനുയോജ്യവുമായ ആഭരണങ്ങളാണ് പുതിയ ശേഖരങ്ങളിലുള്ളതെന്ന് അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ തൻവീർ സി.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച ഡിസൈനുകളിൽ മികവുറ്റ ആഭരണങ്ങൾ ഏറ്റവും ഗുണമേന്മയിൽ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.2025 ഓഗസ്റ്റിൽ അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം അബൂദബിയിൽ തുറക്കും. വർഷാവസാനത്തോടെ ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ കൂടി സ്റ്റോറുകൾ തുറക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.2026ൽ യൂറോപ്യൻ വിപണിയിലേക്ക് പ്രവേശിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ താഹിർ മുഹമ്മദ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും സമ്മാനങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.