ദുബായ് :യുവാക്കളെയും, ആരോഗ്യമുള്ള പുരുഷന്മാരെയുമെല്ലാം ബാധിക്കുന്ന രോഗം അതിവേഗം കണ്ടെത്തനുള്ള സംവിധാനവുമായി ആസ്റ്റർ . സ്വം പരിശോധന നടത്താനും രോഗം കണ്ടെത്താനും വൈകുന്നതാണ് പല കേസുകളെയും സങ്കീര്‍ണ്ണമാക്കുന്നത്. രോഗികള്‍ എവിടെയാണോ ഉള്ളത് അവിടേക്ക് ആരോഗ്യ പരിചരണം എത്തിച്ചേരണമെന്നാണ് ആസ്റ്റര്‍ ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് ടെസ്റ്റിക്കുലാര്‍ ക്യാന്‍സര്‍ സൊസൈറ്റിയുമായും ക്രിയേറ്റീവ് ഏജന്‍സിയായ FP7 McCann മായി ചേര്‍ന്ന് അമേച്വര്‍ കായിക താരങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനായി ഈ ഉദ്യമത്തിന് തുടക്കമിട്ടത്. അമേച്വര്‍ ആന്റി ഡോപ്പിംഗ് ടെസ്റ്റ് ഒരു കിറ്റ് മാത്രമല്ല, ഇതൊരുതുറന്ന സംഭാഷണത്തിന് തുടക്കമിടുന്ന, സ്വയം പരിശോധനകളും, നേരത്തെയുള്ള കണ്ടെത്തലും സാധ്യമാക്കുന്ന നിര്‍ണായക ഘട്ടമാണ്. കായിക മേഖലയിലുള്ളവര്‍ക്ക് സ്വയം പ്രതിരോധമെന്ന ശീലം പ്രാപ്തമാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ ദൗത്യത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.അമേച്വര്‍ ആന്റി ഡോപ്പിംഗ് ടെസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍, https://www.amateurantidopingtest.com/. സന്ദര്‍ശിക്കാം.
ടെസ്റ്റിക്കുലാര്‍ ക്യാന്‍സറിനായുള്ള സമഗ്രമായ രക്ത പരിശോധനക്കായി, ഈ കിറ്റ് ഉപയോഗിച്ച് നിങ്ങളുടെ അടുത്തുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍, ക്ലിനിക്കുകള്‍ സന്ദര്‍ശിക്കാം. ഏതെങ്കിലും മെഡിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ദയവായി യോഗ്യതയുള്ള ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുമായി ബന്ധപ്പെടുക. മൈ ആസ്റ്റര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ക്യുആര്‍ കോഡ് ഇതോടൊപ്പമുണ്ട്.
ഡിജിറ്റല്‍/ സോഷ്യല്‍ പ്രചാരണത്തില്‍ പങ്കാളികളാകാന്‍, ഈ സന്ദേശം പ്രചരിപ്പിക്കാന്‍, നിങ്ങളുടെ സ്റ്റോറി ഷെയര്‍ ചെയ്യാം. അതിലൂടെസ്വയം പരിശോധനകള്‍ കൂടുതല്‍ പതിവാക്കാനും, പുരുഷന്മാരുടെ ആരോഗ്യം സംരക്ഷിക്കാനും നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ സന്ദേശങ്ങള്‍ താഴെയുള്ള ഹാഷ് ടാഗില്‍ രേഖപ്പെടുത്താം. #AmateurAntiDopingTest @TCSociety