അബുദാബി: എമിറേറ്റിലെ പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വാഹനങ്ങൾ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ഇനി മുതൽ 4,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റിയുടേയും ഗതാഗത വകുപ്പിന്റെയും പുതിയ അറിയിപ്പിൽ പറയുന്നു.വാഹനങ്ങളുടെ ഭംഗി വികലമാക്കുന്ന രീതിയിൽ പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്ന ഉടമകൾക്ക് കനത്ത പിഴ ചുമത്തും. വാഹനങ്ങൾ വൃത്തിഹീനമായി ഉപേക്ഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും.രണ്ടാമതും നിയമം ലംഘിക്കുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും.മൂന്നാം തവണയും ഇതേ നിയമം ലംഘിക്കുന്നവർക്ക് 2,000 ദിർഹം പിഴ ചുമത്തും.പൊതുസ്ഥലങ്ങളിൽ വാഹനത്തിന്റെ ബോഡിയോ ഫ്രെയിമോ വികൃതമാക്കുന്നത് പൊതുജനങ്ങളുടെ ദൃശ്യപരതയെ വികൃതമാക്കുമെന്നും അധികൃതർ പറഞ്ഞു
വാഹന ഉടമകൾക്ക് ആദ്യ നിയമലംഘനത്തിന് 1,000 ദിർഹം പിഴ ലഭിക്കും.രണ്ടാമത്തെ നിയമലംഘനത്തിന് 2,000 ദിർഹം പിഴ ലഭിക്കും.മൂന്നാം തവണയും ഇതേ പ്രവൃത്തി ആവർത്തിച്ചാൽ വാഹനമോടിക്കുന്നവർക്ക് 4,000 ദിർഹം പിഴ ലഭിക്കും.