സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നികുതി നിരക്കുകൾ ഉയർത്തിയതോടെ ആഗോള വ്യാപാര യുദ്ധത്തിനുള്ള വഴിമരുന്നായി. ഇതോടെ ആളുകൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങി. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. എന്നാൽ സ്വർണ വായ്പ എടുക്കുന്നവരെ ഇത് എത്രത്തോളം സാഹായിക്കും? പെട്ടന്ന ലഭിക്കിമെന്നുള്ളതിനാൽ സ്വർണ വായ്പ കൂടുതൽ ജനപ്രിയമാണ്. വില ഉയരുമ്പോൾ അത് സ്വർണ വായ്പ എടുക്കുന്നവർക്ക് സാഹായകമാകുമോ?
സാധാരണയായി സ്വർണ്ണ വായ്പകളുടെ പലിശ നിരക്ക് പ്രതിവർഷം 7% മുതൽ 29% വരെയാണ്, എന്നാൽ ഇത് കടം കൊടുക്കുന്നയാൾ, വായ്പ തുക, കടം വാങ്ങുന്നയാൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും. സ്വർണ വായ്പയ്ക്ക് പൊതുവെ കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകൾ ഈടാക്കുന്നത്. എൻബിഎഫ്സികൾ ചിലപ്പോൾ ഉയർന്ന നിരക്ക് ഈടാക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലോൺ-ടു-വാല്യൂ അനുപാതം 75% ആയി പരിമിതപ്പെടുത്തുന്നു, അതായത് നിങ്ങളുടെ സ്വർണ്ണത്തിൻ്റെ വിപണി മൂല്യത്തിൻ്റെ 75% വരെ നിങ്ങൾക്ക് വായ്പയെടുക്കാം.അതിനാൽ, വില ഉയരുമ്പോൾ അത് സ്വർണ വായ്പ എടുക്കുന്നവർക്ക് ഗുണം ചെയ്യും.