യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഹംറിയ തുറമുഖത്തെ 25 സ്വദേശി മത്സ്യത്തൊഴിലാളികളെ ആദരിച്ചു. അവർക്ക് ആധുനിക മത്സ്യബന്ധന ഉപകരണങ്ങൾ വിതരണം ചെയ്തു. ദുബായ് ഫിഷർമെൻ കോ ഓപറേറ്റീവ് അസോസിയേഷനുമായി സഹകരിച്ച് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്.
യുഎഇ വിപണിയിലുള്ള കാരറ്റിൽ ഇ കോളി ബാധയില്ലെന്ന് റിപ്പോർട്ട്; പരിശോധന കർശനമാക്കി രാജ്യം
പരമ്പരാഗത കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിലും ദേശീയ വ്യക്തിത്വവും രാജ്യത്തിന്റെ സമുദ്ര പൈതൃകവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിലും മത്സ്യത്തൊഴിലാളികളുടെ സുപ്രധാന പങ്ക് എടുത്തുകാട്ടുന്നതായിരുന്നു പരിപാടി. ചടങ്ങിൽ ജിഡിർഎഫ്എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബായിലെ തൊഴിൽകാര്യ പെർമനന്റ് കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ മുഖ്യഅതിഥിയായിരുന്നു.