ഷാർജ:ഷാർജBOOK അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് ഷാർജ അനിമേഷൻ കോൺഫറൻസ് (SAC 2025) ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സൽതാൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സൽതാൻ ബിൻ അഹ്മദ് അൽ ഖാസിമിയും ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ഷെയ്ഖ ബദൂർ ബിന്റ് സൽതാൻ അൽ ഖാസിമിയും സന്നിഹിതരായിരുന്നു.മെയ് 1 മുതൽ 4 വരെ നടക്കുന്ന സമ്മേളനം 26 വർക്ക്ഷോപ്പുകൾ, 21 പാനൽ ചർച്ചകൾ, ചിത്രപ്രദർശനങ്ങൾ തുടങ്ങിയവയിലൂടെയാണ് ആനിമേഷന്റെ ഭാവി ചർച്ച ചെയ്യുന്നത്. 72 അന്താരാഷ്ട്ര വിദഗ്ധർ പങ്കുചെയ്യുന്ന ഈ പരിപാടി അറബ് ലോകത്തിൽ സാംസ്കാരികമായി ഊർജ്ജസ്വലമായ ഉള്ളടക്ക സൃഷ്ടിക്കുള്ള വേദിയാകുന്നു.ജാപ്പനീസ് ആനിമെ ലോകത്തെ പ്രതിഭകൾക്കും ഈ വർഷം പ്രത്യേക ആദരം നൽകി. ‘സ്പിരിറ്റഡ് അവേ’ മുതലായ ഹിറ്റ് ചിത്രങ്ങളിൽ പ്രവർത്തിച്ച മസായുകി മിയാജി, ടമിയ ടെരാഷിമ, ഡിസ്നിയിലെ ടോം-ടോണി ബാങ്ക്രോഫ്റ്റ്, സാൻഡ്രോ ക്ലൂസോ തുടങ്ങിയ പ്രശസ്തർ പങ്കെടുക്കുന്നു.“നമ്മുടെ കഥകൾ നമ്മൾ തന്നെ പറയേണ്ട സമയമാനു,” എന്ന് SAC എക്സിക്യൂട്ടീവ് ഡയറക്ടർ ഖൗല അൽ മുജൈനി പറഞ്ഞു.“അറബ് ലോകം മനോഹരമായ പ്രതിഭകളുടെ നാടാണ് – അവർക്ക് വേണ്ടത് അവസരവും പിന്തുണയും മാത്രമാണ്,” എന്നും അവർ കൂട്ടിച്ചേർത്തു.SAC 2025 സാങ്കേതികതയും സാംസ്കാരികതയും ഏകീകരിച്ച് ആനിമേഷന്റെ ഭാവി നിർവചിക്കുന്നു.