ഷാർജ: ടൂറിസത്തിന് പൊൻ തുവലായി ഖോർഫക്കാൻ ഹെറിറ്റേജ് നാടിന് സമർപ്പിച്ച് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ ഭരണാധികാരിയും, സുപ്രീം കൗണ്‍സിൽ അംഗവുമായ അദ്ദേഹം ഈ ഞാറായിച്ചയാണ് ഖോർഫക്കാൻ ഹെറിറ്റേജ് നാടിന് സമർപ്പിച്ചത്. ഇത് എമിറേറ്റിലെ പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ്. ഇത് പ്രദേശത്തിന്റെ ചരിത്രപരമായ കെട്ടിടങ്ങൾ സംരക്ഷിക്കാനും, പ്രാദേശത്തിന്റെ വികസനത്തിനും, വിനോദ സഞ്ചാരികളെ ആകാർശിക്കുന്നതിനും വഴിയൊരുക്കും.
ഹെറിറ്റേജിലെത്തിയ ഹിസ് ഹൈനസ് വാട്ടർ കനാലും, പരമ്പരാഗത സമുദ്ര കായിക വിനോദങ്ങളും നിരീക്ഷിച്ചു. 700 മീറ്റർ നീളവും, 5 മീറ്റർ വീതിയുമുള്ളതാണ് ഈ കനാൽ.