ദുബായ്: ദുബായിലെ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) ക്ലസ്റ്റർ 4 ഖസാക്കിസ്ഥാനിലെ അൽമാട്ടിയിലേക്ക് ഒരു ശ്രദ്ധേയമായ വിനോദയാത്ര സംഘടിപ്പിച്ചു. പ്രവാസികളായ 40 മലയാളി ബിസിനസുക്കാരാണ് യാത്രയിൽ സംബന്ധിച്ചത് .അൽമയാർ ഗ്രുപ്പിന്റെ ഫൗണ്ടർ ചെയർമാൻ മുഹമ്മദ് റഫീഖ് യാത്രയ്ക്ക് നേതൃത്വം നൽകി.
ക്ലസ്റ്റർ 4 അംഗങ്ങൾക്കിടയിൽ ബിസിനസ് ഊർജസ്വലതയും ബന്ധവും വർധിപ്പിക്കുന്നതിലായിരുന്നു പരിപാടി സംഘടിപ്പിച്ചത് . വിനോദയാത്ര ബിസിനസുകാർക്ക് അവരുടെ തിരക്കിട്ട സമയക്രമത്തിൽ നിന്ന് ഒരു ഇടവേള നൽകുകയും, ആശയവിനിമയത്തിനും ചർച്ചകൾക്കുമുള്ള സൗകര്യം ഒരുക്കുകയും ചെയ്തു .സ്മാർട്ട് ട്രാവൽ എം ഡി അഫി അഹ്മദിന്റെ നേതൃത്വത്തിലായിരുന്നു യാത്രാ സേവനങ്ങൾ നൽകിയത്.ിസിനസ് അുഭവങ്ങൾ പങ്കിടാനും, പുതിയ സംരംഭങ്ങൾ കുറിച്ച് ചർച്ച ചെയ്യാനും യാത്ര മികച്ച അവസരമായി മാറിയെന്ന് യാത്ര അംഗങ്ങൾ അഭിപ്രായപ്പെട്ടു.
അൽമാട്ടിയുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും വിനോദസഞ്ചാര ആകർഷണങ്ങളും ടീമിന്റെ സഞ്ചാരത്തിന് നവ്യമായ ഉണർവേകി. കൂടാതെ, ഈ യാത്ര സുഹൃത് കൂടുതൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേദിയായി. ബിസിനസ് ഉൽപാദനക്ഷമത വർധിപ്പിക്കാൻ ഇതുപോലുള്ള വിനോദയാത്രകൾ വളരെ ഗുണപ്രദമാണെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു.
ഐപിഎയുടെ ഇത്തരം സംരംഭങ്ങൾ ദുബായിലെ മലയാളി ബിസിനസുകാരുടെ ഒരുമയും വിപുലീകരണവും ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണെന്ന് ഐ പി എ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് പറഞ്ഞു